ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു ; പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ കുടുങ്ങി

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന് നാലുപേര്‍ കുടുങ്ങി. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി.
Also Read ; ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
വെള്ളം കുത്തിയൊഴുകിയെത്തിയതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നതാണ് രക്ഷയായത്. വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നുവെന്നും പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നുവെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം