#kerala #Top Four

വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22 ന് തിയേറ്ററുകളിലെത്തും

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകള്‍ക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

Also Read ; പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയില്‍ ശ്രദ്ധ നേടിയിരുന്നു. ‘തിര’, ‘ഗോദ’ എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിഖില വിമല്‍, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവര്‍ ചിത്രത്തിലുണ്ട്. ബാബു ആന്റണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം – ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തില്‍, എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *