പരീക്ഷയ്ക്കിടെ ബോര്‍ഡില്‍ ഉത്തരമെഴുതിക്കൊടുത്ത് അധ്യാപകര്‍; കൈയോടെ പൊക്കി വിജിലന്‍സ് സ്‌ക്വാഡ്
ജയ്പൂര്‍: ദേചുവിലെ കോലുഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ് സ്‌ക്വാഡ്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോന നടത്തിയ സംഘം ഈ സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് അകത്ത് നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം മതില്‍ ചാടി അകത്തു കടന്നപ്പോള്‍ അധ്യാപകന്‍ ഉത്തരങ്ങള്‍ ബോര്‍ഡില്‍ എഴുതിക്കൊടുക്കുകയും കുട്ടികള്‍ പരീക്ഷാപേപ്പറില്‍ അത് പകര്‍ത്തുന്നതുമാണ് കണ്ടത്. ഈ ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
കുട്ടികളുടെ കൈയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയെന്നും അന്യായമായി സഹായം ചെയ്യുന്ന അധ്യാപകര്‍ക്ക് രണ്ടായിരം രൂപ നല്‍കിയതായും ചില കുട്ടികള്‍ സമ്മതിച്ചായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സയന്‍സ് പരീക്ഷയ്ക്കിടെയാണ് ഇത്തരത്തില്‍ഉളള ക്രമക്കേട് കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും അധ്യാപകര്‍ ഓടി രക്ഷപ്പെട്ടു. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ പത്ത് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തു. അതില്‍ ചിലരെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം