#health #india #life #Top News

ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന

അഞ്ചുവയസ്സില്‍ താഴെയുള്ളവരിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യുണിസെഫുമായിച്ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 16 ലക്ഷം കുട്ടികള്‍ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്. കുത്തിവെപ്പെടുക്കാത്ത 21 ലക്ഷം കുട്ടികളുമായി നൈജീരിയ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍.

Also Read ;പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ

2022-ല്‍ 11 ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരായി ഉണ്ടായിരുന്നത്. ആവശ്യമായ വാക്‌സിനുകളൊന്നും എടുക്കാത്ത 65 ലക്ഷം കുട്ടികള്‍കൂടി ലോകത്താകമാനമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പ്രതിരോധശേഷി കൈവരിക്കാത്ത 2.1 കോടി കുട്ടികളുണ്ട്. ഇതില്‍ 60 ശതമാനത്തിലധികവും ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിലാണ്. പാകിസ്താനില്‍ 3.96 ലക്ഷവും അഫ്ഗാനിസ്താനില്‍ 4.67 ലക്ഷവും കുട്ടികള്‍ കുത്തിവെപ്പെടുക്കാത്തതായുണ്ട്.

ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരില്‍ 60 ശതമാനവും ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ്. ഡി.പി.ടി., അഞ്ചാംപനിക്കെതിരേയുള്ള കുത്തിവെപ്പ് എന്നിവയാണ് കുട്ടികള്‍ക്ക് പ്രധാനം. അഞ്ചാംപനി കുത്തിവെപ്പെടുക്കാത്തത് വലിയ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. ഇതുമൂലം കഴിഞ്ഞവര്‍ഷം മൂന്ന് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയത്തായും പറയുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *