കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ
തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി കൂടുതല്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു കഴിഞ്ഞു