കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂര്‍: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി
കുട്ടിക്ക് അസുഖം ബാധിച്ചത് കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍നിന്ന് തന്നെയാണോ എന്നറിയാന്‍ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൂനെയിലെ ലാബിലേക്കും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയുടെ റിസള്‍ട്ട് വരുന്നതു വരെ താല്‍കാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്.