കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്.
Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ
നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും സമ്പര്‍ക്കത്തിലുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു.
ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചു പറഞ്ഞതെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജാഗ്രത നടപടികള്‍ സ്വീകരിച്ചുവെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക 30 റൂമുകള്‍ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നത്. വവ്വാലുകള്‍ കഴിച്ച പഴമോ മറ്റോ, എടുത്താല്‍ വൈറസ് വരാന്‍ സാധ്യതയുണ്ട്. രോഗബാധിത മേഖലയില്‍ നിന്ന് അത്തരം സൂചനകളുണ്ട് , പക്ഷേ അത് സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രാഥമിക വിവരം മാത്രമാണെന്നും മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഭയം വേണ്ട, ജഗ്രതയൊടെ നേരിടാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി ആന്റി ബോഡി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം ജില്ലയില്‍ എത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു.