നിപ വൈറസ് ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ ലക്ഷണങ്ങള്‍
സ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ ബാധയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ എന്താണ് നിപ വൈറസെന്നും എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. 2018 മുതല്‍ കേരളത്തില്‍ ഇതിനകം നാലുതവണയാണ് നിപ രോഗബാധയുണ്ടായത്. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
Also Read ; സംസ്ഥാനത്ത് വീണ്ടും നിപ ? 15 കാരി ചികിത്സയില്‍, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
എന്താണ് നിപ?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.കൂടാതെ അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ചര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

എങ്ങനെ ഇത് സ്ഥിരീകരിക്കാം…..
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പാലിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
- കൃത്യമായി മാസ്‌ക് ഉപയോഗിക്കുക. എന്‍ 95 മാസ്‌ക് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- സാമൂഹിക അകലം പാലിക്കുക.
- ഇടവിട്ട് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 മിനിറ്റ് കഴുകുക. അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.
- രോഗ ബാധിതരുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
- രോഗിയുടെ വ്യക്തിപരമായ ആവശ്യള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍
- രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാവരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
- രോഗിമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും മാസികും കയ്യുറകളും ധരിക്കുക.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































