#kerala #Top Four

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ

കോഴിക്കോട്: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ.

Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കൃഷ്ണപ്രിയ ഇമെയില്‍ വഴി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അര്‍ജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.

അതേസമയം അര്‍ജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാര്‍ പരിശോധന അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോഴും അര്‍ജുന്‍ എവിടെ എന്നതില്‍ ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാന്‍ തക്കവിധത്തിലുള്ള സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തല്‍. മംഗളൂരില്‍ നിന്ന് റഡാര്‍ എത്തിച്ചാണ് മണ്ണിടിഞ്ഞ പരിശോധന നടത്തുന്നത്. സൂറത്കല്‍ എന്‍ ഐ ടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *