അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും മണ്ണിനടിയല്‍ നിന്നും കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. മൊത്തം പത്ത് പേരാണ് കാണാതായത് ഇതില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
Also Read ; അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു
എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ടന്നെും വാഹനം കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്നും കളക്ടര്‍ പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനം ആറുമണിക്ക് തന്നെ ആരംഭിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പോലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെക്നിക്കല്‍ സഹായത്തിനായി എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസര്‍ കൂടി എത്തുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. അരമണിക്കൂറിനുള്ളില്‍ അവരെത്തും. വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങും’. – കളക്ടര്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജി.പി.എസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നതെന്ന് എസ്.പി നാരായണ്‍ പ്രതികരിച്ചു. അര്‍ജുനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.