ഒരു നേരം കഴിക്കുന്നത് 10 കിലോ ; ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ ഫുഡ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിമാറുന്ന ഒന്നാണ് ഫുഡ് ചലഞ്ചുകള്‍. മലയാളികളുള്‍പ്പെടെയുള്ള ഫുഡ് വ്ളോഗേഴ്സ് ഇപ്പോള്‍ പല തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ നടത്താറുണ്ട്. ഇതുപ്പോലെ ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
Also Read ; മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്
പത്ത് മണിക്കൂറിലേറെ ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ കഴിക്കാറുളള മുക്ബാങ് വ്ളോഗറാണ് പാന്‍. ചൈനീസ് പ്രാദേശിക മാധ്യമങ്ങളില്‍ ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവ് ബ്രോഡ്കാസ്റ്റിലൂടെ കാണികളിലേക്ക് എത്തിക്കുന്ന ട്രെന്‍ഡാണ് മുക്ബാങ്. മുക്ബാങ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ചൈനയില്‍ ഇത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്.
മാതാപിതാക്കളും സുഹൃത്തുക്കളും അനാരോഗ്യകരമായ ഭക്ഷണരീതി ഉപേക്ഷിക്കാന്‍ പല തവണ ഉപദേശിച്ചിരുന്നെങ്കിലും പാന്‍ അതൊന്നും വകവെച്ചിരുന്നില്ല. അമിതമായ ഭക്ഷണം കഴിച്ചതിലൂടെ ഇതിനുമുമ്പും ആരോഗ്യപ്രശ്‌നങ്ങള്‍ പാന്‍ നേരിട്ടിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവേഴ്സിനേയും സബ്സ്‌ക്രൈബേഴ്സിനേയും നേടുന്നതിനായി സ്വന്തം ആരോഗ്യം ബലിയാടാക്കുന്നവര്‍ക്ക് താക്കീതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നാണ് നിരവധി പേര്‍ ഇതില്‍ അഭിപ്രായപ്പെടുന്നത്.