ഫ്രൈഡേ ദി 13തിലൂടെ ശ്രദ്ധേയനായ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു
ഹോളിവുഡ് താരം വിറ്റ്നി റിഡ്ബെക്ക് (79) അന്തരിച്ചു. കാലിഫോര്‍ണിയയിലെ ചാറ്റ്സ്വര്‍ത്തില്‍ ഹോസ്പിസ് കെയറില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ ഫ്രൈഡേ ദി 13 ത് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതായിരുന്നു.
Also Read ; ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലി ഒഴിവുകള്‍
ദി ബ്രാഡി ബഞ്ച്, സ്റ്റാര്‍ ട്രെക്ക്: ദി നെക്സ്റ്റ് ജനറേഷന്‍, സ്‌ക്രബ്സ്, ഫിലിസ്, മാഷ്, കാഗ്‌നി & ലേസി, ഹൈവേ ടു ഹെവന്‍, സിസ്റ്റേഴ്സ്, ലിവിംഗ് സിംഗിള്‍, പാര്‍ട്ടി ഓഫ് ഫൈവ് എന്നിവയുള്‍പ്പെടെ നിരവധി ടിവി ഷോകളിലും റിഡ്ബെക്ക് ഭാഗമായിരുന്നു. അദ്ദേഹം വെറുമൊരു ഹാസ്യനടനോ നടനോ മാത്രമായിരുന്നില്ല മറിച്ച് നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ ടോമി മക്ലൗഗ്ലിന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം