September 7, 2024
#kerala #Top News

വീടായാല്‍ റാങ്ക് വേണം

തിരുവനന്തപുരം : മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ മികവനുസരിച്ച് വീടുകള്‍ക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ റാങ്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യഘട്ടത്തില്‍ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ന്നാല്‍ ശിക്ഷാ നടപടികളുമാണ് ആലോചിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബസ് സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതി പരിശോധിച്ചാണ് റേറ്റിങ് നിശ്ചയിക്കുക.

Also Read; മൊബൈല്‍ നമ്പര്‍ ആണോ പാസ്വേഡ്? ഹാക്കര്‍മാര്‍ വട്ടമിട്ടു പറക്കുന്നു…

ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങള്‍ക്കും റേറ്റിങ് തുടങ്ങിയിട്ടുണ്ട്. 5 മുറികളില്‍ കൂടുതലുള്ള 535 സ്ഥാപനങ്ങളില്‍ നിലവില്‍ പരിശോധന പൂര്‍ത്തിയാക്കി. 180 പോയിന്റിന് മുകളില്‍ 5 ലീഫ്, 130-180 പോയിന്ററിന് 3 ലീഫ്, 100-130 പോയിന്റിന് സിംഗിള്‍ ലീഫ് റേറ്റിങ് എന്നിങ്ങനെയാണു ലഭിക്കുക. 100 പോയിന്ററില്‍ താഴെയുള്ളവര്‍ക്ക് റേറ്റിങ് ഉണ്ടാകില്ല. ഇവര്‍ക്ക് മിനിമം റേറ്റിങ്ങില്‍ എത്താന്‍ 3 മാസം സമയം നല്‍കും. 2 വര്‍ഷത്തേക്കാണ് റേറ്റിങ്. പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 5 ലീഫ് റേറ്റിങ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *