മൊബൈല്‍ നമ്പര്‍ ആണോ പാസ്വേഡ്? ഹാക്കര്‍മാര്‍ വട്ടമിട്ടു പറക്കുന്നു…

തൃശൂര്‍: മൊബൈല്‍ നമ്പര്‍ ജിമെയില്‍ പാസ്വേഡ് ആക്കിയവര്‍ സൂക്ഷിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും മനസ്സിലാകിയിട്ടുളള ഫാക്കര്‍മാര്‍ ജിമെയില്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യുന്നു.
Also Read ; സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
പോയ വാരം ഇത്തരത്തില്‍ ഇരുപതിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ കൊടുത്ത് അക്കൗണ്ടുകള്‍ സൂരക്ഷിതമാക്കണമെന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ആമസോണ്‍ ഇ കൊമേഴ് ഇന്ത്യയില്‍ നിന്നാണെന്നും അവര്‍ അയച്ചുതരുന്ന ലിങ്കില്‍ കയറി ടാസ്‌ക് പൂര്‍ത്തീകരിച്ചാല്‍ ലാഭം വാഗ്ദാനം ചെയ്തും ആയിരുന്നു അരണാട്ടുകര ലാലൂര്‍ റോഡിലെ യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.
ഇയാള്‍ക്ക് 6.5 ലക്ഷം നഷ്ടപ്പെട്ടപ്പോള്‍ ചെറുതുരുത്തി സ്വദേശിനിയില്‍ നിന്ന് 2.5 ലക്ഷം കവര്‍ന്നത് രാജ്യാന്തര കൊറിയര്‍ സര്‍വീസിന്റെ കസ്റ്റംസ് വിഭാഗത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ട ഹാക്കര്‍മാര്‍ ആയിരുന്നു. യുവതിക്ക് വന്ന പാഴ്‌സലില്‍ ഡോളര്‍ ഉണ്ടെന്നും ഇതിനു നികുതിയായി 2.5 ലക്ഷം അടച്ചില്ലെങ്കില്‍ യുവതിക്ക് എതിരെ കേസ് വരുമെന്നും ആയിരുന്നു വിശ്വസിപ്പിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
വര്‍ക്ക് ഫ്രം ഹോം പരസ്യം കണ്ട് ടെലഗ്രാം ആപ്പിലൂടെ മറുപടി അയച്ച വടക്കേകാട് സ്വദേശിനിക്ക് പണം പോകാന്‍ കാരണം വിവിധ വെബ് സൈറ്റുകളിലെ ലിങ്കിലൂടെ ഹോട്ടല്‍ റിവ്യൂ കൊടുത്ത് റേറ്റിങ് കൂട്ടിയാല്‍ മതി എന്ന വാഗ്ദാനം വിശ്വസിച്ചതുകൊണ്ടാണ്. ഇവരുടെയും സഹോദരിയുടെയും അക്കൗണ്ടുകളില്‍ നിന്നായി 11.6 ലക്ഷം രൂപ നഷ്ടമായി.