3 വര്‍ഷത്തിനുളളില്‍ പൂട്ടിയത് ഇരുനൂറോളം റേഷന്‍ കടകള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷന്‍ ലൈസന്‍സികള്‍ സ്വയം സേവനം അവസാനിപ്പിച്ചു.
Also Read;ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച
എറണാകുളം ജില്ലയില്‍ മാത്രം 36 റഷന്‍ ലൈസന്‍സികള്‍ സേവനം അവസാനിപ്പിച്ചു. തൃശൂര്‍ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഒരു വ്യാപാരി പോലും സേവനം നിര്‍ത്താത്ത ജില്ല കണ്ണൂര്‍ മാത്രമാണ്. വിദേശജോലി, പ്രായാധിക്യം, അനാരോഗ്യം എന്നിവയാണ് കാരണങ്ങളെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ നിയമസഭയില്‍ ടി.സിദ്ദിഖിനു മറുപടിയായും നല്‍കി. നഷ്ടം മൂലമല്ല സേവനം നിര്‍ത്തിയതെന്നാണു സര്‍ക്കാര്‍ വാദം.

പതിനാലായിരത്തോളം റേഷന്‍ കടകളില്‍ ആറായിരത്തോളം എണ്ണത്തില്‍ കാര്‍ഡ് ഉടമകള്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 600ല്‍ താഴെ കാര്‍ഡ് ഉടമകളാണ് ഇത്തരം ഓരോ കടയിലും ഉളളത്. 44 ക്വിന്റല്‍ വരെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വിറ്റാലാണ് ഇവര്‍ക്ക് അടിസ്ഥാന കമ്മിഷനായ 18,000 രൂപ.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































