January 22, 2025
#Career #kerala #Top News

കാലിക്കറ്റ് പി.ജി : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍ഡേറ്ററി ഫീസടച്ച് വിദ്യാര്‍ഥികള്‍ അലോട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സി. ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 135 രൂപ, മറ്റുള്ളവര്‍ക്ക് 540 രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ജൂലായ് 27- ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് റസീറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസ് റസീറ്റ് ലഭിച്ചാല്‍ മാത്രമേ പേമെന്റ് പൂര്‍ത്തിയായതായി പരിഗണിക്കൂ.

Also Read ; മലപ്പുറത്ത് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

അലോട്മെന്റ്‌റ് ലഭിച്ച് നിര്‍ദിഷ്ടസമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതുമാണ്.

കേരളത്തിന് പുറത്തുള്ള സര്‍വകലാശാല/സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ അതത് സര്‍വകലാശാലകളില്‍ നിന്നും ആ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്), അവരുടെ മാര്‍ക്ക് / ഗ്രേഡ് കാര്‍ഡില്‍ മാര്‍ക്ക് ശതമാനവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ മാര്‍ക്ക് ശതമാന വിവരങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ പ്രവേശനസമയത്ത് ഹാജരാക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: http://admission.uoc.ac.in

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *