September 7, 2024
#india #kerala #Tech news #Top Four

സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐഎസ്ആര്‍ഒ. സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആര്‍എച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷന്‍ ഘടിപ്പിച്ച് അഡ്വാന്‍ സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Also Read ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

സാധാരണ റോക്കറ്റില്‍ കുതിച്ചുയരാന്‍ ആവശ്യമായ തള്ളലിന് (ത്രസ്) ഇന്ധനവും ഇന്ധനം ജ്വലിക്കാന്‍ ആവശ്യമായ ഓക്‌സിജന് വേണ്ടി ഓക്‌സി ഡൈസറും രണ്ടു ടാങ്കുകളിലായി സംഭരിക്കും. എടിവിയില്‍ ഇന്ധന ടാങ്ക് മാത്രമേ ഉണ്ടാകൂ. എയര്‍ ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവില്‍ നിന്ന് വലിച്ചെടുക്കുന്ന ഓക്‌സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിക്കും. റോക്കറ്റ് ശബ്ദാതിവേഗത്തിലേക്ക് (ഹൈപ്പര്‍സോണിക്) എത്തുമ്പോള്‍ വലിച്ചെടുക്കുന്ന വായുവിലെ ഓക്‌സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മര്‍ദം ഉപയോഗിച്ച് കംപ്രസ് ചെയ്തത്. ഓക്‌സിഡൈസര്‍ ആയി മാറ്റും.. ഹൈഡ്രജന്‍ ഇന്ധനം കത്താന്‍ ഇതു സഹായിക്കും.

ബ്രീത്തിങ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയുടെ ആദ്യ പരീക്ഷണം നടന്നത് 2016 ല്‍ ആണ്. ഏകദേശം 110 മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് എന്‍ജിന്റെ പ്രവര്‍ത്തനം അളന്നത്. ഇതില്‍ നിന്ന് ലഭിച്ച ഡേറ്റ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ അടുത്ത ഘട്ട വികസനങ്ങള്‍ക്ക് ഉപയോഗിക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *