സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ ചാടിപ്പോയി; പ്രതിക്കായി തിരച്ചില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് ഇന്ന് ഉച്ചയോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പോലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്‌ളാപ്പില്‍ ഇന്ത്യന്‍പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പോലീസ് കൂട്ടിചേര്‍ത്തു.
എറണാകുളത്തുവച്ചാണ് അജിത് കിഷോര്‍ പിടിയിലായത്. അടുത്തിടെ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം