January 22, 2025
#india #Top Four

അനന്ദ് അംബാനിക്കും രാധിക മെര്‍ച്ചന്റിനും ഇനി യുകെയിലും കല്യാണം….

ഈ മാസം 12-ാം തിയതി നടന്ന അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ആഘോഷങ്ങള്‍ സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധപിടിച്ചുപ്പറ്റിയിരുന്നു. ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പിന്നാലെ യുകെയിലും ആഘോഷങ്ങള്‍ നടത്താനൊരുങ്ങുകയാണ് അംബാനി കുടുംബം.

Also Read ; ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്

യുകെയിലെ അംബാനിയുടെ ആഡംബര ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കും, എന്തൊക്കെയാണ് ചടങ്ങിന്റെ പ്ലാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഏകദേശം 698 കോടി രൂപയോളം ചെലവഴിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്. ബക്കിംഗ്ഹാംഷെയറില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് യുകെയിലെ ഏറ്റവും ചെലവേറിയ ആഡംബര പ്രോപ്പര്‍ട്ടികളില്‍ ഒന്നാണ്. 1066-ല്‍ നിര്‍മ്മിച്ചതാണ് 300 ഏക്കറിലെ ഈ പ്രോപ്പര്‍ട്ടി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ബ്രിട്ടനിലെ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് വര്‍ഷങ്ങളായി നിരവധി അറിയപ്പെടുന്ന സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും അവരുടെ പ്രധാന ആഘോഷങ്ങളിലും അവസരങ്ങളിലും ഇവിടെ താമസിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *