സ്‌കൂള്‍ ഏകീകരണത്തിന്റെ ഭാഗമായി ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാവാന്‍ സാധ്യത ; ശുപാര്‍ശയുമായി മന്ത്രിസഭ
തിരുവനന്തപുരം: പ്രതിപക്ഷസംഘടനകളുടെ എതിര്‍പ്പിനിടയിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നു.
Also Read ; ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം
സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ലഭിച്ചത് ബുധനാഴ്ച രാവിലെയായിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്ക് മാറ്റി. സ്‌കൂള്‍ സമയമാറ്റം ഖാദര്‍കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിവാദഭാഗം ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
ഒന്‍പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഉള്‍പ്പെടുത്തിയുള്ള സെക്കന്‍ഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടന. ഈ ഘടനയിലേക്ക് കേരളം ഇതുവരെ മാറിയിട്ടില്ല. എട്ടുമുതല്‍ പത്തുവരെ ഹൈസ്‌കൂളും തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറിയുമെന്ന നിലയിലാണ് സംസ്ഥാനത്തെ ഘടന. എട്ടുമുതല്‍ പ്ലസ് ടു വരെ ഒറ്റ യൂണിറ്റായി മാറുന്നതോടെ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ ഹൈസ്‌കൂളിലും പഠിപ്പിക്കേണ്ടി വരും. ഇതു തസ്തിക വെട്ടിച്ചുരുക്കാനാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആക്ഷേപം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
രാവിലെ എട്ടിനോ എട്ടരയ്ക്കാ സ്‌കൂള്‍ തുടങ്ങാമെന്ന ശുപാര്‍ശക്കെതിരെ സമുദായസംഘടനകള്‍ രംഗത്തുവന്നിരുന്നു. മദ്രസാപഠനത്തെ ബാധിക്കുമെന്നാണ് ഉയര്‍ന്നിട്ടുള്ള ആശങ്ക.