#kerala #Top News

ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. ബാങ്ക് കണ്‍സോര്‍ട്യവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കോര്‍പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ടെന്നും ഡീസല്‍ ഉപഭോഗത്തില്‍ ദിവസം ഒരു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 10 ശൗചാലയങ്ങുളുടെ നടത്തിപ്പ് സുലഭ് ഏജന്‍സിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെന്‍ഡര്‍ വിളിച്ചു.

Also Read ;പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന്

മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പരിശോധന ശക്തമാക്കിയ ശേഷം അപകട നിരക്കില്‍ കുറവുണ്ട്. പരിശോധന 15 ആഴ്ച പിന്നിടുമ്പോള്‍ ദിവസം ചെറുതും വലുതുമായ 50 അപകടങ്ങള്‍വരെ ഉണ്ടായിരുന്നത് 25ല്‍ താഴെയായി. ആഴ്ചയില്‍ ആറും ഏഴും പേര്‍ മരിച്ചിരുന്നത് ഇപ്പോള്‍ ഇല്ലാതായി. എല്ലായിടത്തും ആല്‍ക്കോ മീറ്റര്‍ ഉടനെത്തും. ഹെഡ് ഓഫിസില്‍ ഉള്‍പ്പെടെ പരിശോധന ഉണ്ടാകും. സ്ത്രീകള്‍ ഒഴിച്ചുള്ള ജീവനക്കാരെ പരിശോധിക്കും. മദ്യപിക്കുന്നതിന് സസ്‌പെന്‍ഡ് ചെയ്യുന്ന ജീവനക്കാരെ നിശ്ചിത ദിവസം കഴിയുമ്പോള്‍ അതത് സ്ഥലത്ത് തിരിച്ചെടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *