January 22, 2025
#Others

യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ജിദ്ദ: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. യന്ത്ര തകരാര്‍ മൂലമാണ് പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷം വിമാനം ജിദ്ദയില്‍ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനം സാഹസികമായാണ് പൈലറ്റ് തിരിച്ചിറക്കിയത്.

രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. എന്നാല്‍ എഞ്ചിന്‍ തകരാര്‍ കാരണം 11.30-ഓടെ ജിദ്ദയില്‍ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും വിമാനത്തിന്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

Also Read; ഫ്ളൈ ഓവറുകളില്‍ വച്ച് ഇനി വഴിതെറ്റില്ല; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്

തകരാര്‍ ഒന്നര മണിക്കൂറിനുള്ളില്‍ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ കൊണ്ടുപോകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും യന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *