അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരും, സാധ്യതമായതെല്ലാം ചെയ്യും : മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും നിരാശയില്‍. അതേസമയം അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദൗത്യമേഖലയില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്നും സാധ്യമായ പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും കണ്ടെത്തുന്നതു വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു.
Also Read ; മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി
അതേസമയം തിരച്ചിലിനായി സിദ്ധാരമയ്യയുടെയും, കെസി വേണുഗോപാലിന്റെയും നിര്‍ദേശമുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും പറഞ്ഞു. കര്‍ണാടക ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന ഒരു സംസാരമുണ്ടെന്നും എന്നാല്‍ കഴിവിന്റെ പരമാവധി അവര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേവി മുങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞതാണ് പക്ഷേ പുഴയില്‍ വലിയ കുത്തൊഴുക്കുണ്ട്.
ഗോവയില്‍ നിന്ന് ഫ്ളോട്ടിങ് പോണ്ടൂണ്‍ എത്തിക്കും. ഇതുവഴിയാകും മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്തുക. കുത്തൊഴുക്കുണ്ടെങ്കിലും വെള്ളത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്നത്തെ തിരച്ചിലില്‍ തെര്‍മല്‍ സിഗ്നല്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിലവില്‍ ട്രക്കിന്റെ സ്ഥാനം മണ്‍കൂനയില്‍ നിന്ന് മൂന്ന് മീറ്റര്‍ താഴെയാണെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞിരുന്നു. കാന്തിക പരിശോധനയിലാണ് ലോഹഭാഗം ഉറപ്പിച്ചത്. അതേസമയം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് ആര്‍മി സംഘം ദൗത്യമേഖലയില്‍ നിന്ന് മടങ്ങി.