കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ട് തലകീഴായി മറിഞ്ഞത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇന്ന് പുലര്‍ച്ചെ 1.30ഓടെ അപകടമുണ്ടായത്. സിനിമയിലെ കാര്‍ ചേയ്‌സിങ് സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.ആരുടേയും പരിക്ക് ഗുരുതരമല്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..