ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം

ബോര്‍ഡോ: ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് ജയം. ബ്രസീല്‍, സ്‌പെയിന്‍, കാനഡ, യു.എസ്, ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ ആദ്യമത്സരത്തില്‍ ജയംകണ്ടു.
Also Read ; പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍
ബ്രസില്‍ നൈജീരിയയെ തോല്‍പ്പിച്ചു (1-0) . ഗാബി നുനെസ് (37) വിജയഗോള്‍ നേടി. വിഖ്യാതതാരം മാര്‍ത്തയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. മാര്‍ത്തയുടെ ആറാം ഒളിമ്പിക്‌സാണിത്. ടൂര്‍ണമെന്റിനുശേഷം ബ്രസീല്‍ താരം വിരമിക്കും. ഗ്രൂപ്പ് സി-യിലെ മറ്റൊരുമത്സരത്തില്‍ സ്‌പെയിന്‍ ജപ്പാനെ തോല്‍പ്പിച്ചു (2-1). എയ്റ്റാന ബോണ്‍മാറ്റി (22), മരിയ കാല്‍ഡെന്റെ (74) എന്നിവര്‍ സ്പാനിഷ് ടീമിനായി ഗോള്‍ നേടി. അവോബ ഫുജിനോ (13) ജപ്പാനായി സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് ബി-യില്‍ ജര്‍മനി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു (30). മരിന ഹെഗറിങ് (24), ലിയ ഷുളെര്‍ (64), ജൂലി ബ്രാന്‍ഡ് (68) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു കളിയില്‍ യു.എസ്. സാംബിയയെ കീഴടക്കി (3-0). മല്ലോറി സ്വാന്‍സന്‍ ഇരട്ടഗോള്‍ (24, 25) നേടി. ട്രിനിറ്റി റോഡ്മാനും (17) ലക്ഷ്യംകണ്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
മത്സരത്തിനുമുമ്പേ ഡ്രോണ്‍ വിവാദമായ കാനഡ-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ ജയം നിലവിലെ ജേതാക്കളായ കാനഡയൊപ്പമായി (2-1). കോയ് ലക്കാസെ (45), ഇവലിനെ വിയെന്‍സ് (79) എന്നിവര്‍ കാനഡയ്ക്കായി ഗോള്‍ നേടി. ന്യൂസീലന്‍ഡിനായി മാക്കന്‍സിയ ബാരി (13) ഗോള്‍ നേടി. ഗ്രൂപ്പ് എ-യിലെ മറ്റൊരു കളിയില്‍ ഫ്രാന്‍സ് കൊളംബിയയെ തോല്‍പ്പിച്ചു (3-2). മരിയ കറ്റോറ്റോ ഇരട്ടഗോള്‍ (ആറ്, 42) നേടി. കെന്‍സ ഡാലിയും (18) സ്‌കോര്‍ ചെയ്തു. കൊളംബിയക്കായി മരിയ ഉസ്‌മെ (പെനാല്‍ട്ടി 54), മാനുവേല പവി (64) എന്നിവര്‍ ലക്ഷ്യംകണ്ടു.