September 8, 2024
#kerala #Top News

വൈദ്യുതി കണക്ഷന് ചെലവേറും : പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേ നിരക്ക്

തിരുവനന്തപുരം : വൈദ്യുതികണക്ഷന്‍ എടുക്കാന്‍ ഇനി ചെലവേറും. പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഈടാക്കുന്ന തരത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ സപ്ലൈകോഡ് ഭേദഗതിചെയ്തു. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ ചെലവ് കുറയും.

Also Read ; ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍

പോസ്റ്റ്, വയര്‍ തുടങ്ങി കണക്ഷന് വേണ്ട സാധനങ്ങളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഫീസ് നിശ്ചയിച്ചിരുന്നത്. ഇനി ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാവും. വീട്ടിലോ സ്ഥാപനത്തിലോ നിന്ന് 200 മീറ്ററിനകത്ത് പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫെയ്സ് കണക്ഷന് (അഞ്ച് കിലോവാട്ട് വരെ) ഇപ്പോള്‍ 1800 രൂപയാണ് നല്‍കേണ്ടത്. ത്രീഫെയ്സ് കണക്ഷന് (അഞ്ച് കിലോവാട്ടിന് മുകളില്‍) 4600 രൂപയും. ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാകുമ്പോള്‍ ഇരട്ടിയും അതിലധികവുമാകും.

അതേസമയം, പോസ്റ്റുകള്‍ കൂടുതല്‍ വേണ്ട കണക്ഷന് നിലവില്‍ ഓരോ പോസ്റ്റിനും 10,000 രൂപവരെ അധികം നല്‍കണം. ഇവര്‍ക്ക് കണക്ടഡ് ലോഡിന്റെ അടി സ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ പോസ്റ്റ് വേണ്ടാത്തവര്‍ നല്‍കുന്ന അതേതുക നല്‍കിയാല്‍ മതി. 200 മീറ്ററിന് അപ്പുറമാണെങ്കില്‍ സാധനങ്ങളുടെ യഥാര്‍ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ ഫീസ് നല്‍കണം. കിലോവാട്ടിന് എത്ര രൂപയെന്ന് കമ്മിഷന്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍, കിലോ വാട്ടിന് 1200 രൂപയാകുമെന്ന് ബോര്‍ഡ് നേരത്തേ കണക്കാക്കിയിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സപ്ലൈകോഡിലെ മറ്റ് മാറ്റങ്ങള്‍

  • അപേക്ഷിച്ചാല്‍ ഏഴുദിവസത്തിനകവും ദുര്‍ഘടപ്രദേശങ്ങളില്‍ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കണം.
  •  പുതിയ കണക്ഷന്‍, റീകണക്ഷന്‍, താരിഫ് മാറ്റം എന്നിവയ്ക്ക് ഓഫീസില്‍ പോകണ്ട. ഓണ്‍ലൈനില്‍ ലഭിക്കും.
  • അഞ്ചുകുതിരശക്തി വരെയുള്ള മോട്ടോര്‍ അല്ലെങ്കില്‍ നാലു കിലോവാട്ടുവരെ കണക്റ്റഡ് ലോഡുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ വേണ്ട. വീട്ടിലെ വൈദ്യുതി കണക്ഷന്‍ മതി.
  • പുതിയതും പഴയതുമായ ബഹു നിലക്കെട്ടിടങ്ങളില്‍ വൈദ്യുതിച്ചാര്‍ജിങ് യൂണിറ്റ് സ്ഥാപിക്കാന്‍ അനുമതി.
  • വാടകക്കാരന്‍ അടയ്ക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രത്യേക അക്കൗണ്ടി ലേക്ക് പോകും. വീടൊഴിയുമ്പോള്‍ തിരിച്ചുകിട്ടും.

 

Leave a comment

Your email address will not be published. Required fields are marked *