ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും കെ കെ ശിവരാമനെ നീക്കി ; നടപടി മുന്നണി മര്യാദ ലംഘിച്ചതിന്

ഇടുക്കി: സിപിഐ നേതാവ് കെ കെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനാണ് പാര്‍ട്ടിയുടെ നടപടി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാന പ്രകാരമാണ് നടപടി. പാര്‍ട്ടിക്ക് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.
Also Read ; ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്
അതിനിടെ, വിഷയത്തില്‍ പ്രതികരിച്ച് കെകെ ശിവരാമന്‍ രംഗത്തെത്തി. കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് പാര്‍ട്ടിയുടെ പൊതുവായ തീരുമാനമാണെന്ന് കെകെ ശിവരാമന്‍ പറഞ്ഞു. തന്നെ മാത്രമല്ല മാറ്റിയത്, സംസ്ഥാനത്തെ നാലു ജില്ലകളിലും മാറ്റം ഉണ്ട്. തനിക്കെതിരെ ആരും പരാതി നല്‍കിയതായി അറിയില്ല. മുതിര്‍ന്ന നേതാവായി പാര്‍ട്ടിയില്‍ തുടരും. ഫേസ് ബുക്ക് പോസ്റ്റുകള്‍ പാര്‍ട്ടിക്കൊ മുന്നണിക്കോ എതിരായിരുന്നില്ലെന്നും പോസ്റ്റുകള്‍ ഇനിയും തുടരുമെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..