September 8, 2024
#health #kerala #Top News

ഇനി സമയം നോക്കി ഉറങ്ങൂ

നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിലും ഉറക്കത്തിന് വലിയ പങ്കുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ‘അല്‍പനേരെമൊന്ന് മയങ്ങിയാല്‍ ഏതു ക്ഷീണവും മാറു’മെന്ന് സാധാരണ പറയാറുള്ള കാര്യത്തിനകത്ത് വലിയ ശാസ്ത്രം ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ഒരാള്‍ എത്ര നേരമാണ് ഒരു ദിവസം ഉറങ്ങേണ്ടത്. പൊതുവില്‍ ആറ് മുതല്‍ എട്ടു മണിക്കൂര്‍വരെ എന്നൊക്കെ പറയുമെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഇത്തന്നെയാണോ ‘ഉറക്ക ദൈര്‍ഘ്യ’മായി കണക്കാക്കിയിരിക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഓരോ പ്രായക്കാര്‍ക്കുമിത് ഓരോന്നാണ്.

Also Read ; ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്

യു.എസിലെ ദേശീയ പൊതുജനാരോഗ്യ ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ഇക്കാര്യത്തില്‍ കൃത്യമായ സമയഗണന നിര്‍ദേശിച്ചിട്ടുണ്ട്.

 പ്രായം ഉറക്കം (മണിക്കൂര്‍)
നവജാത ശിശു മൂന്ന് മാസം വരെ 14-17
നവജാത ശിശു നാല് മുതല്‍ 12 മാസം വരെ 12-16
ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ 11-14
മൂന്ന് വയസ്സ് മുതല്‍ അഞ്ച് വയസ്സ് വരെ 10-13
ആറ് വയസ്സ് മുതല്‍ 12 വയസ്സ് വരെ 9-12

13 വയസ്സ് മുതല്‍ 17 വയസ്സ് വരെ

8-10

18 വയസ്സ് മുതല്‍ 60 വയസ്സ് വരെ

ഏഴ് മണിക്കൂറില്‍ കൂടുതല്‍

61 വയസ്സ് മുതല്‍ 64 വയസ്സ് വരെ

7-9

65 വയസ്സില്‍ കൂടുതല്‍

7-8

Leave a comment

Your email address will not be published. Required fields are marked *