റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി

പത്തനംതിട്ട: പത്തനംത്തിട്ട റാന്നിയില്‍ നിന്നും കാണാതായ 10 വയസുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തില്‍ കാച്ചാണത്ത് വീട്ടില്‍ ആഗ്‌നസ് ജോമോനെയാണ് ഇന്ന രാവിലെ ഒന്‍പത് മുതല്‍ കാണാതായത്. സംഭവത്തിന് പിന്നാലെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Also Read ; ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായിറച്ചി
വീട്ടില്‍ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാല്‍ കൊടുക്കാന്‍ അയല്‍ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അതേസമയം കുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..