January 23, 2026
#kerala #Top News

പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക് ; കൈകോര്‍ത്ത് തദ്ദേശ വകുപ്പും ക്ഷീരവികസനവകുപ്പും

തിരുവനന്തപുരം: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് തദ്ദേശവകുപ്പുമായി കൈകോര്‍ത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. അത്യുല്‍പാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. മികവ് പുലര്‍ത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.

Also Read ; കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ്

ഫോക്കസ് ബ്ലോക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. ‘സ്വയംപര്യാപ്തത ക്ഷീരകേരളം’ വര്‍ഷമായി 2024-25 നെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണിത്.

കേരളത്തിന് ആവശ്യമുള്ള പാലിന്റെ അളവിനെക്കാള്‍ 7.71 ലക്ഷം മെട്രിക് ടണ്‍ കുറവ് പാലാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ ഇതിന്റെ അളവില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. അതു മറികടക്കാനാണ് ക്ഷീരവികസന വകുപ്പിന്റെ ഹ്രസ്വകാല പദ്ധതിയില്‍ ഉരുക്കളെ വാങ്ങുന്ന പ്രോജക്ട് നടപ്പാക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വകുപ്പിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ നിന്നാണ് തുക കണ്ടെത്തുന്നത്. ഗുണമേന്മയുള്ള 10,000 പശുക്കളെ എത്തിക്കുന്നതിന് പുറമെ ജഴ്സി, എച്ച്.എഫ് ഇനങ്ങളില്‍പ്പെട്ട 100 കന്നുകുട്ടികളെ വീതം ഫാമുകളില്‍ വളര്‍ത്തി ഒരുവര്‍ഷം പ്രായമാകുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതും പദ്ധതിയിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *