പത്തിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ ; ഉത്തരവിറക്കി രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് പത്തിടങ്ങളിലായി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതു സംബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്. പുതിയ ഗവര്‍ണര്‍മാരുടെ കൂട്ടത്തില്‍ മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്.
Also Read ; ഡല്‍ഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം; മരണം മൂന്നായി, കൂട്ടത്തില്‍ ഒരു മലയാളിയും
വടകര സ്വദേശിയായ കൈലാസനാഥന്‍ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂരിന്റെ അധിക ചുമതലയും നല്‍കി.ജിഷ്ണു ദേവ് വര്‍മ്മ തെലങ്കാന ഗവര്‍ണറായും ഓംപ്രകാശ് മത്തൂര്‍ സിക്കിം ഗവര്‍ണറായും സന്തോഷ് കുമാര്‍ ഗാങ്വാര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായും നിയമിതരായി. രമണ്‍ ദേഖയാണ് ഛത്തീസ്ഗഡ് ഗവര്‍ണര്‍. സി എച്ച് വിജയ ശങ്കറെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. സി പി രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറും ഗുലാബ് ചന്ദ് കതാരിയ ചണ്ഡീഗഡ് ഗവര്‍ണറാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..