കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

കോഴിക്കോട്: കോഴിക്കോടും ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടം. വിലങ്ങാട് അടിച്ചിപ്പാറ,മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഉരുള്‍പൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത്.
Also Read ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
കുറ്റല്ലൂര്‍, പന്നിയേരി മേഖലകളിലും ഉരുള്‍ പൊട്ടലില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 41 ആയി. നിരവധി കുടുംബങ്ങള്‍ കാണാതായിട്ടുണ്ട്. രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേരും.
എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്. ആര്‍മി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. സുലൂരില്‍ നിന്നും ഹെലികോപ്റ്ററുകള്‍ എത്തിയിട്ടുണ്ട്. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..