#kerala #Top Four

വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിഞ്ഞ് തടസ്സപ്പെട്ട വടക്കാഞ്ചേരി റെയില്‍ ഗതാഗതം  പുനസ്ഥാപിച്ചു. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സമാണ് നീക്കിയത്. മാന്നനൂരില്‍ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നത്. 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി.

Also Read ; സംസ്ഥാനത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

ഷൊര്‍ണൂരില്‍ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സിലെയും യാത്രക്കാര്‍ക്ക് തുടര്‍ന്ന് വന്ന വണ്ടികളില്‍ യാത്രാ സൗകര്യമൊരുക്കി. മറ്റ് വണ്ടികളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *