വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനവും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read ; വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 155 ആയി. 481 പേരെ രക്ഷപ്പെടുത്തി. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 5748 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































