#kerala #Top Four

കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മിതമായ \ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടു ദിവസം കാറ്റും ശക്തമായി തുടരും. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കടുക്കുന്നത്.

Also Read ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ഒമ്പത് ഡാമുകളില്‍ ചുവപ്പ് അലേര്‍ട്ട് നല്‍കി. മൂഴിയാര്‍ (71.64 ശതമാനം), മാട്ടുപ്പെട്ടി (95.56), പൊന്മുടി (97.24), കല്ലാര്‍കുട്ടി (98.48), ഇരട്ടയാര്‍ (36.73), ലോവര്‍പെരിയാര്‍ (100), കുറ്റ്യാടി (97.76), ബാണാസുര സാഗര്‍ (94.20) എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ടുള്ളത്. ജലനിരപ്പ് 91 ശതമാനത്തിലെത്തിയ ജലവിഭവ വകുപ്പിന് കീഴിലുള്ള മീങ്കര ഡാമും റെഡ് അലേര്‍ട്ടിലാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 58 ശതമാനമായി ഉയര്‍ന്നു.

 

Leave a comment

Your email address will not be published. Required fields are marked *