ഹെല്‍മറ്റില്ലാതെ ബൈക്കില്‍ അഭിമുഖം; നടനും അവതാരികയ്ക്കും പണി കിട്ടി
അന്ധഗന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച നടന്‍ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ചിലര്‍ ചെന്നൈ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പ്രശാന്തിന് മാത്രമല്ല, ഹെല്‍മറ്റ് ധരിക്കാതെ നടന് പിന്നിലിരുന്ന യാത്ര ചെയ്ത അവതാരികയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടായിരം രൂപയാണ് പ്രശാന്ത് പിഴയായി അടക്കേണ്ടത്. സംഭവത്തിന് പിന്നാലെ തന്റെ ഭാഗത്ത് വന്ന പിഴവ് അംഗീകരിച്ച നടന്‍ താന്‍ ഒരു ഷോയ്ക്ക് വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തതെന്നും ഹെല്‍മറ്റ് ധരിക്കാതെ ആരും വാഹനം ഓടിക്കരുതെന്നും പറഞ്ഞു. അഭിമുഖത്തിനിടെ ഹെല്‍മറ്റ് ധരിച്ചാല്‍ സംസാരിക്കുന്നത് കേള്‍ക്കുകയില്ല എന്നത് കൊണ്ടാണ് ഒഴിവാക്കിയത്. അപ്പോഴും സുരക്ഷക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാവരും ഹെല്‍മറ്റ് ധരിക്കൂ സുരക്ഷിതരാകൂ – നടന്‍ പ്രശാന്ത് ബോധവത്കരണം നടത്തി.
Also Read ; എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി
പ്രശാന്തിന്റെ പിതാവും നടനും സംവിധായകനുമായ ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്ധകന്‍. അന്ധാധുന്‍ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കാണ് അന്ധകന്‍. പ്രശാന്തിന് പുറമെ പ്രിയ ആനന്ദ്, സിമ്രാന്‍, കാര്‍ത്തിക്, യോഗി ബാബു തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അന്ധകന് പുറമെ വിജയ് നായകനാകുന്ന ഗോട്ട് എന്ന സിനിമയിലും പ്രശാന്ത് ഭാഗമാകുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും.
Join with metropost : https://whatsapp.com/channel/0029VaAaecuKWEKr0rWV931