മൃതദേഹങ്ങള്‍ അനാഥമാകില്ല; ജനിതക പരിശോധന നടത്തും
തുടര്‍ച്ചയായ അഞ്ചാംനാളും ദുരന്തമുഖത്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും ആരുടേതാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. എങ്കിലും ഒരു ദേഹവും അനാഥമാകില്ലെന്നും ജനിതക പരിശോധനാ നടപടികള്‍ തുടരുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരന്തത്തില്‍ ഇതുവരെ 320ലധികം പേര്‍ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവര്‍ 210 ആണ്. ഇതില്‍ 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളുമാണുള്ളത്. ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 146 ആണ്. കൂടാതെ 134 ശരീരഭാഗങ്ങളും കണ്ടെത്തി. ഇവ ആരുടേതാണെന്ന് അറിയാനുള്ള ജനിതക പരിശോധനയാണ് നടക്കുക. എല്ലാ മൃതദേഹങ്ങളും എത്തിക്കുന്ന മേപ്പാടി ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ തന്നെ ജനിതക പരിശോധനക്കുള്ള സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. സംശയം ഉന്നയിക്കുന്ന ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിച്ചാണ് മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുക.
Also Read; ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം
എന്നാല്‍, ഇതുവരെ ആരും അവകാശം ഉന്നയിച്ച് വരാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ഇതിനകം 207 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് പൂര്‍ത്തിയായിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ 134 ആണ്. 27 എണ്ണം നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
273 പേരെയാണ് ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ 84ഉം ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ആയവര്‍ 187ഉം ആണ്. അതേസമയം മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തിരച്ചില്‍ അവസാനിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും വയനാട് ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീഅറിയിച്ചു.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































