കെ സി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയര്‍മാനാകും
ഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയര്‍മാനാകും. സമിതി അംഗങ്ങളായി മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും, രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവരെ സ്പീക്കര്‍ ഓംബിര്‍ള നാമനിര്‍ദേശം ചെയ്തു. ബിജെപി എംപിമാരായ ജഗദംബിക പാല്,സി എം രമേശ്, തൃവേന്ദ്ര സിങ്, തേജസ്വി സൂര്യ, തെലുഗുദേശം പാര്‍ട്ടി അംഗം എം എസ് റെഡ്ഡി, ജനസേന എം പി വി ബാലശൗരി എന്നിവരും സമിതിയിലെ അംഗങ്ങളാണ്. സമിതിയിലെ ഏക വനിതാ അംഗം ബിജെപിയുടെ അപരാജിത സിങാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..