ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. സൈനികര്‍ക്കൊപ്പം ആര്‍മി ക്യാമ്പിലെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.
Also Read ; സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
മുന്‍പും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മള്‍ മറികടക്കുമെന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, നയന്‍താര, നവ്യാ നായര്‍, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിക്, സൂര്യ, ജ്യോതിക, കമല്‍ഹാസന്‍, വിക്രം എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..