#kerala #Top Four

വയനാട്ടിലെ മുണ്ടക്കൈയിലും,ചൂരല്‍മലയിലും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ വാര്‍ഡുകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവില്‍ മുന്‍ഗണന വിഭാഗക്കാര്‍ക്ക് സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും അതായത് നീല,വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *