ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അര്‍ജുന്റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം മടങ്ങി.
Also Read ; ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു
അര്‍ജുന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്റെ സഹോദരി പ്രതികരിച്ചു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ വന്നതാണ്. പോലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ജിതിന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും സഹോദരി പ്രതികരിച്ചു.
അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..