January 22, 2025
#kerala #Top Four

ചാലിയാര്‍ പുഴയില്‍ ഒഴുകിവന്ന മൃതദേഹങ്ങളുടെ എണ്ണം 200 കടന്നു

നിലമ്പൂര്‍ : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍. ഇതിനോടകം തന്നെ ഒഴുകി വന്ന മൃതദേഹങ്ങളുടെ എണ്ണം 205 ആയി. പുഴയോരത്തെ വിവധയിടങ്ങളിലെ തിരച്ചിലില്‍ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.

Also Read ; ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ഇന്നലെ ലഭിച്ച മൂന്ന് മൃതദേഹങ്ങളും 18 വയസില്‍ താഴെയുള്ളവരുടേതാണ്. ഇതിന് പുറമെ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചിരുന്നു. അതില്‍ മൂന്നെണ്ണം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.ഔദ്യോഗിക കണക്ക് പ്രകാരം 37 പുരുഷന്‍മാരുടേയും 29 സ്ത്രീകളുടേയും 3 ആണ്‍കുട്ടികളുടേയും 4 പെണ്‍കുട്ടികളുടേയും മൃതദേഹങ്ങളാണ് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ ലഭിച്ചത്. ഇതില്‍ 12 വയസില്‍ താഴെയുള്ളവരെ മാത്രമാണ് ആരോഗ്യവകുപ്പ് കുട്ടികള്‍ എന്ന കണക്കില്‍ ഉള്‍പ്പെടുത്തുന്നത്.നിലമ്പൂര്‍ പുഴയില്‍ ഇതുവരെ 198 പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവയില്‍ 195 മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി വയനാട്ടിലേക്ക് മാറ്റി. 3എണ്ണം നേരത്തെ വിട്ടുകൊടുത്തിരുന്നു.ചാലിയാര്‍ പുഴയില്‍ വിവിധ സേനകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് തിരിച്ചില്‍ നടത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *