January 22, 2025
#news #Top Four

നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകളെല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ രേഖകളും ഒരിടത്ത് തന്നെ ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജന്‍ അറിയിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ നഷ്ടമായ എല്ലാവര്‍ക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറില്‍ തന്നെ കണക്ഷന്‍ എടുത്ത് ക്യാമ്പില്‍ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജന്‍ നല്‍കിയിട്ടുണ്ട്.

‘നമുക്ക് ഒരു സിംഗിള്‍ പോയിന്റില്‍ അവര്‍ക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാന്‍, ആവശ്യമെങ്കില്‍ ഒരു അദാലത്ത് ഉള്‍പ്പടെ കൊടുത്തുകൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു’മെന്നും മന്ത്രി വ്യക്തമാക്കി. ‘അതത് വകുപ്പുകളുമായി ഞങ്ങള്‍ തന്നെ ആലോചിച്ചുകൊള്ളാം. റവന്യൂവിന്റെ മാത്രമല്ല മറ്റെല്ലാ മേഖലകളിലും നഷ്ടപ്പെട്ട രേഖകളെല്ലാം ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പാടാക്കും. റിക്കവറി കഴിഞ്ഞാല്‍ ആദ്യത്തെ നടപടി അതായിരിക്കുമെന്നും’ മന്ത്രി പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘നിരവധിപേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചുകൊടുക്കുക മാത്രമല്ല, നഷ്ടപ്പെട്ട നമ്പര്‍ ഓര്‍മ്മയുണ്ടെങ്കില്‍, അവരുടെ വിരലടയാളത്തിലൂടെ നമ്പര്‍ തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ ഉച്ചയ്ക്ക് ശേഷം തന്നെ എല്ലാ ക്യാമ്പുകളിലും പ്രത്യേക സംവിധാനത്തെ അണിനിരത്തിക്കൊണ്ട് മൊബൈല്‍ നമ്പര്‍ പുനസ്ഥാപിക്കാനുള്ള എല്ലാ നടപടിയും ആരംഭിക്കുമെന്നും അതിന് വേണ്ടി പ്രത്യേകം കൗണ്ടറുകളും സജ്ജീകരിക്കുമെന്നും’ കെ രാജന്‍ വ്യക്തമാക്കി.

Also Read; അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും

Leave a comment

Your email address will not be published. Required fields are marked *