January 22, 2025
#kerala #Top Four

പേരെന്തെന്നോ വീടേതെന്നോ അറിയാത്തവര്‍ ഇനി ഓരോ നമ്പറുകള്‍ ; ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

മേപ്പാടി: പേരെന്തെന്നോ വീടേതെന്നോ അറിയാത്ത മുണ്ടക്കൈ ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയില്‍ അന്ത്യവിശ്രമം.ശരീരഭാഗങ്ങള്‍ മാത്രമായും അല്ലാതെ തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനകളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. ഓരോ മൃതദേഹവും ഓരോ നമ്പറുകളായാണ് സംസ്‌കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.

Also Read; യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ്

ജൂലൈ 30 ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞില്ലെങ്കില്‍ അജ്ഞാത മൃതദേഹമായി കണ്ട് സംസ്‌കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.

ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഏഴാം ദിവസമായ ഇന്നും മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.ബെയ്ലി പാലത്തിന് സമീപം റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തും. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *