January 22, 2025
#International #Sports

പാരിസ് ഒളിമ്പിക്‌സ് ; ജാവലിന്‍ ത്രോ പുരുഷ വിഭാഗം ഫൈനലില്‍ ഇടം പിടിച്ച് നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചു. ഫൈനലില്‍ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പാരിസിലെ യോഗ്യത മത്സരത്തില്‍ കുറിക്കപ്പെട്ടത്. ടോക്കിയോയില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുമ്പോള്‍ 87.58 മീറ്ററായിരുന്നു നീരജ് ജാവലിന്‍ എത്തിച്ച ദൂരം.

Also Read ; ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, 20 ദിവസത്തിനകം ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജാവലിനില്‍ മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന്നയ്ക്ക് ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടിലെ മൂന്ന് ശ്രമങ്ങളില്‍ 80.73 ദൂരം പിന്നിടാനെ ജെന്നയ്ക്ക് കഴിഞ്ഞുള്ളു. അതേസമയം പാകിസ്താന്റെ അര്‍ഷാദ് നദീം 86.59 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ച് ഫൈനലിന് യോഗ്യത നേടി. ജര്‍മ്മന്‍ താരം ജൂലിയന്‍ വെബര്‍ 87.76 മീറ്റര്‍ ജാവലിന്‍ എറിഞ്ഞും, ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പര്‍ താരം യാക്കൂബ് വാദ്ലെജ് 85.63 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞും ഫൈനലിന് യോഗ്യത നേടി.


പാരിസ് ഒളിംപിക്‌സില്‍ മൂന്ന് വെങ്കല മെഡലുകള്‍ നേടിയ ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ 60-ാമതാണ്. 21 സ്വര്‍ണവും 30 വെള്ളിയും 28 വെങ്കലവും ഉള്‍പ്പടെ 79 മെഡലുകളുള്ള അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. 21 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവും ഉള്‍പ്പടെ 53 മെഡലുകളുള്ള ചൈന രണ്ടാം സ്ഥാനത്തുമുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *