ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി

ഡല്‍ഹി: വ്യാഴാഴ്ച അധികാരത്തിലേറിയ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് വേഗം എത്തുമെന്നും രാജ്യത്തെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന്് പ്രതീക്ഷിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു. ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
Also Read ; ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും
ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ഇന്നലെയാണ് മുഹമ്മദ് യൂനുസ് അധികാരമേറ്റത്. രാജ്യം മുഴുവന്‍ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിര്‍ണായക ചര്‍ച്ചകള്‍ക്കെടുവില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തെരഞ്ഞെടുത്തത്.
മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..