#International #Sports

ജാവലിന്‍ ത്രോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡല്‍ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് തന്റെ ദിവസമല്ലെന്നും ഇന്ന്് അര്‍ഷാദിന്റെ ദിവസമാണെന്നും താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതായും പറഞ്ഞു. ഇപ്പോള്‍ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്.ഇക്കാര്യത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തണമെന്നും നീരജ് പറഞ്ഞു.

Also Read ; ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി

അതേസമയം പാരിസ് ഒളിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യന്‍ സംഘം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പക്ഷേ ഈ ദിവസം ഇന്ത്യയുടെ ദേശീയ ഗാനം ഒളിംപിക്‌സ് വേദിയില്‍ മുഴങ്ങിയിട്ടുണ്ടാവില്ല. എന്നാല്‍ ഭാവിയില്‍ എന്തായാലും ദേശീയ ഗാനം ഉയരുമെന്നും നീരജ് വ്യക്തമാക്കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ച് ഫൗള്‍ ആയിരുന്നു. ഒരു ശ്രമത്തില്‍ 89.45 മീറ്റര്‍ എറിയാന്‍ കഴിഞ്ഞതോടെയാണ് നീരജിന് വെള്ളി നേടാനായത്. താരത്തിന്റെ കരിയര്‍ റെക്കോര്‍ഡ് പ്രകടനവുമാണിത്. പാകിസ്താന്റെ അര്‍ഷാദ് നദീം ഒളിംപിക്‌സ് റെക്കോര്‍ഡോടെ 92.97 എന്ന ദൂരം ജാവലിന്‍ എത്തിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *