ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തി മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലില്‍ പങ്കെടുക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.
Also Read; ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും
നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. 14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്. അതേസമയം, വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്ന് വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..