January 22, 2025
#Sports #Top Four

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച താരത്തിനെ മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കാരണത്താല്‍ ഒളിമ്പിക്‌സില്‍ മത്സരത്തില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.

Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

‘കൃത്യമായ നിയമം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ അവര്‍ ഫൈനലിലെത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ഫൈനലിലെത്തുമ്പോള്‍ അവര്‍ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായും ലഭിക്കും. വിനേഷിനെ അയോഗ്യയാക്കിയത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ വെള്ളി മെഡലെങ്കിലും അര്‍ഹിക്കുന്നുണ്ട്’, ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നേരത്തെ ഫോഗട്ടിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. വിനേഷ് വെള്ളി മെഡല്‍ അര്‍ഹിക്കുന്നുവെന്നും അവര്‍ക്ക് മെഡല്‍ നല്‍കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സച്ചിന്‍ വ്യക്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *