#kerala #Top Four

ഓട്ടോറിക്ഷയില്‍ ഇനി കേരളം മുഴുവന്‍ കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ്’ എന്ന പെര്‍മിറ്റിലേക്ക് മാറും

തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് ഇനി മുതല്‍ കേരളം മുഴുവന്‍ സര്‍വീസ് നടത്താം. സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏര്യാ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്.

Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും

പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. നേരത്തെ ഇത്തരത്തില്‍ പെര്‍മിറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അപകട നിരക്ക് കണക്കിലെടുത്താണ് പെര്‍മിറ്റ് നല്‍കാതിരുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം.യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.

 

Leave a comment

Your email address will not be published. Required fields are marked *